തിരുവനന്തപുരം: തളരുന്ന തൊഴിലാളി, തകരുന്ന കേരളം എന്ന മുദ്രാവാക്യമുയർത്തി മുസ്ളിം ലീഗിന്റെ തൊഴിലാളിസംഘടനയായ എസ്.ടി.യു ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ത്രിദിന സമരസംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.റഹ്‌മത്തുള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 10 ന് മുസ്ളിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംഗമം ഉദ്‌ഘാടനം ചെയ്യും.
നാളെ രാവിലെ 10 ന് ഒന്നാം സെഷന്റെ ഉദ്‌ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും.
സമാപന സെഷന്റെ ഉദ്‌ഘാടനം വെള്ളിയാഴ്ച രാവിലെ 10 ന് എം.കെ.മുനീർ എം.എൽ.എ നിർവഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, എം.പിമാരായ കെ. മുരളീധരൻ, എൻ.കെ പ്രേമചന്ദ്രൻ, എം.എൽ.എമാരായ പി.അബ്‌ദുൾ ഹമീദ്, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, പി.ഉബൈദുല്ല തുടങ്ങിയവരും ട്രേഡ് യൂണിയൻ നേതാക്കളും സംസാരിക്കും.എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദ് അഷ്‌റഫ്, വൈസ് പ്രസിഡന്റ് ജി. മാഹിൻ അബൂബക്കർ,സംസ്ഥാന സെക്രട്ടേറിയറ്റംഗം വല്ലാഞ്ചിറ അബ്‌ദുൾ മജീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.