വർക്കല:ഇലകമൺ കൃഷിഭവനിൽ കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10.30 മുതൽ കാമ്പെയിൻ നടക്കും.പുതുതായി അംഗത്വം നേടുന്നതിനും അംഗമായിട്ടും ഇ.കെ.വൈ.സി,ആധാർ സീഡിംഗ്,ലാന്റ് വെരിഫിക്കേഷൻ എന്നിവ പൂർത്തീകരിക്കാത്തതിനാൽ ആനുകൂല്യം മുടങ്ങിയിട്ടുള്ളതുമായ കർഷകർക്ക് അവ പൂർത്തീകരിക്കുന്നതിന് അവസരം ലഭിക്കും.പദ്ധതിയിൽ ഉൾപ്പെട്ട ആനുകൂല്യം മുടങ്ങിയ കർഷകർ 2023-24ലെ കരമടച്ച രസീത്, ആധാറിന്റെ പകർപ്പ്,ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ,പോസ്റ്റ് ഓഫീസ് അക്കൗണ്ട് (200രൂപ)​ എന്നിവയുമായി കൃഷിഭവനിലെത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.