വർക്കല: ശ്രീ സ്വാതിതിരുനാൾ സംഗീതവേദിയുടെ വാർഷികാഘോഷവും പുരസ്കാരസമർപ്പണവും 13ന് വൈകിട്ട് 6ന് വർഷമേഘ ഓഡിറ്റോറിയത്തിൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർപ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. സംഗീതരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചുളള സംഗീത പുരസ്കാരം പിന്നണി ഗായകൻ ഉണ്ണിമേനോനും വാണി ജയറാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം പിന്നണിഗായിക ലതാരാജുവിനും സമ്മാനിക്കും. എമിനന്റ് എൻജിനിയേഴ്സ് അവാർഡ് ജേതാവ് ഡോ.എം.ജയരാജുവിനെ ചടങ്ങിൽ​ ആദരിക്കും. പിന്നണിഗായിക ദലീമ എം.എൽ.എ ഗാനസന്ധ്യ ഉദ്ഘാടനം ചെയ്യും. ഉണ്ണിമേനോൻ നയിക്കുന്ന സംഗീതസന്ധ്യയും നടക്കും. പ്രവേശനം സൗജന്യപാസ് മൂലം.ഫോൺ: 9447002418,​ 9895659164,​ 9495192181.