navakerala

തിരുവനന്തപുരം: നവകേരള സദസിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള അലോകന യോഗങ്ങൾ ഇന്നും തുടരും. വനം വന്യജീവി, ഗതാഗതം, ജലവിഭവം, വൈദ്യുതി, മൃഗസംരക്ഷണ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നിർദ്ദേശങ്ങളാണ് ഇന്ന് പരിശോധിക്കുക.

വെള്ളിയാഴ്ച സഹകരണം, തുറമുഖം, പൊലീസ്, അഗ്നിരക്ഷ, ജയിൽ, സൈനിക ക്ഷേമം, നോർക്ക, പി.ആർ.ഡി, ധനകാര്യം എന്നീ വകുപ്പുകളുടെ പരിശോധനയാണ് നടക്കുക.

തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പൊതുമരാമത്ത്, വിനോദസഞ്ചാരം, ആരോഗ്യം, വനിത ശിശുവികസനം, ആയുഷ്, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി, കായികം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, സാംസ്കാരികം, മത്സ്യബന്ധനം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ അവലോകനം തിങ്കളാഴ്ചയും വ്യവസായം, നിയമം, മൈനിംഗ് ആൻഡ് ജിയോളജി, പട്ടികജാതി പട്ടിക വർഗം, ദേവസ്വം, റവന്യു, ഭവന നിർമ്മാണം, പൊതുവിദ്യാഭ്യാസം, തൊഴിൽ, കൃഷി വകുപ്പുകളുടെ അവലോകനം ഇന്നലെയും നടന്നു.

20 യോഗങ്ങളാണ് നാല് ദിവസങ്ങളിലായി വിളിച്ചു ചേർത്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, വകുപ്പു സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. നിർദ്ദേശങ്ങളിൽ സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.