തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലകേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് ഇന്ന് ധർണ നടത്തും.തൊഴിൽരഹിതരായ വിശ്വകർമ്മ തൊഴിലാളികളെ പുനരധിവസിപ്പിക്കുക,​ധനസഹായം നൽകുക,​ ദേവസ്വം ബോർഡിലെ വിശ്വകർമ്മ സംവരണം ആറ് ശതമാനമാക്കി ഉയർത്തുക,ശങ്കരൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുക,പി.എസ്.സി ബോർഡിൽ അടുത്ത ഒഴിവിലേക്ക് വിശ്വകർമ്മ സമുദായ അംഗത്തെ നിയമിക്കുക, ദേവസ്വം ബോർഡിലെ ഗോൾഡ് സ്മിത്ത് തസ്തികയെ വിശ്വകർമ്മ തൊഴിലാളികൾക്ക് മാത്രമായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.വിശ്വകർമ്മ മഹാസഭ പ്രസിഡന്റ് വി.സുധാകരൻ, ജനറൽ സെക്രട്ടറി ടി.കെ.സോമശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.