
ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായി ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിൽ ആരംഭിച്ചു.ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന അംഗത്വ വിതരണ കൂപ്പൺ നൽകി ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാകമ്മിറ്റി അംഗം ഡി.ബിജിന ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് ലിജിൽ.എൽ അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാകമ്മിറ്റി അംഗം മനോജ്‌കുമാർ.എം, എസ്.എഫ്.എസ്.എ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് സജീവ്.എം,ജോയിന്റ് കൗൺസിൽ മേഖലാ വൈസ് പ്രസിഡന്റ് ദിലീപ് എം.കെ, മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ഷംന.എം,സെക്രട്ടറി മഞ്ജു കുമാരി തുടങ്ങിയവർ സംസാരിച്ചു. അജിത്ത്.എസ്, അജികുമാർ.വി,പ്രീത ബി.എസ്,ശ്രീരാജ്.ജി.ആർ,ഷിബു ചന്ദ്രൻ.ആർ എന്നിവർ നേതൃത്വം നൽകി.