
പാറശാല: അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെയും പാറശാല സരസ്വതി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന സരസ്വതി സർജിക്കൽ ഓറേഷനിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മുൻ മേധാവി പ്രൊഫ.മധുമോഹന് ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.സരസ്വതി ഹോസ്പിറ്റൽ ചെയർമാൻ ഡോ.എസ്.കെ.അജയകുമാർ അവാർഡ് സമ്മാനിച്ചു.ഡോ.സന്തോഷ് ജോൺ അബ്രഹാം, ഡോ.മോഹൻദാസ്,ഡോ.ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.