
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചരിത്രം മറന്നു സംസാരിക്കുന്നെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിൽ ഏറ്റവും മൃഗീയ മനുഷ്യവേട്ട നടത്തിയവരുടെ പിന്തുടർച്ചാവകാശിയാണ് സതീശൻ. കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ പൊലീസിനാൽ പീഡിപ്പിക്കപ്പെട്ടത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. എസ്.എഫ്.ഐ നേതാവ് സനലിനെ കിട്ടാത്തതിനാൽ ഹെഡ്മാസ്റ്ററായ അച്ഛൻ ബാലകൃഷ്ണപ്പണിക്കരെ അറസ്റ്റുചെയ്ത സംഭവവും കേരളം കണ്ടതാണ്. അദ്ദേഹം അന്നത്തെ ആഭ്യന്തരമന്ത്രി വയലാർ രവിയുടെ അദ്ധ്യാപകനായിരുന്നു.