
പുലർച്ചെ : 5.30 അടൂരിലെ വീട്ടിലെത്തിയ കന്റോൺമെന്റ് പൊലീസ് രാഹുലിനെ വീടു വളഞ്ഞ് കസ്റ്റഡിയിലെടുക്കുന്നു.
രാവിലെ: 7.30 രാഹുലുമായി പൊലീസ് തിരുവനന്തപുരത്തേക്ക്
10:00 : കൻോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുന്നു
10:20 :രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നു
10:48 : മെഡിക്കൽ പരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിലെത്തിക്കുന്നു
11:15 : വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -3ൽ ഹാജരാക്കുന്നു.
11:50ന് : കോടതിയിൽ വാദം ആരംഭിക്കുന്നു. തലയിൽ രക്തം കട്ട പിടിക്കുന്ന അസുഖമുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിക്കുന്നു.
1:02 :വാദം പൂർത്തിയാവുന്നു
4:00 : വിശദമായ വൈദ്യപരിശോധന റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെടുന്നു
5:28 : വീണ്ടും വൈദ്യ പരിശോധനയ്ക്കായി രാഹുലിനെ ജനറൽ ആശുപത്രിയിൽ എത്തിക്കുന്നു
6:10 : രാഹുലിനെ കോടതി റിമാൻഡ് ചെയ്യുന്നു. കോടതി വളപ്പിലും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
6:50 ജയിലിലേക്ക് കൊണ്ടുപോകും മുമ്പ് ജനറൽ ആശുപത്രിയിൽ വീണ്ടും വൈദ്യ പരിശോധന
7:23 : രാഹുലിനെ പൂജപ്പുര ജയിലിലെത്തിച്ചു. പ്രവർത്തകർ ജയിലിനു മുമ്പിലും പ്രതിഷേധിച്ചു