vds

തിരുവന്തപുരം: ഡിസംബർ 20ന് നടന്ന സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഒന്നാം പ്രതി.

എം.എൽ.എമാരായ ഷാഫി പറമ്പിൽ,​ എം.വിൻസന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് നാലുവരെയുള്ള പ്രതികൾ. ഇവരടക്കം 30 പേർക്കെതിരെയും കണ്ടാലറിയാവുന്ന 300 പേർക്കെതിരെയും കേസുണ്ട്. 17 പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി സംഘംചേരൽ, കലാപശ്രമം, മാരകായുധങ്ങൾ ഉപയോഗിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പരിക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയവയാണ് ചുമത്തിയ കുറ്റങ്ങൾ.