
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെ ഹാളിനു പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തിക്കും തിരക്കുമായി. ഇടയ്ക്കിടെ പ്രവർത്തകർ കോടതി ഹാളിനുള്ളിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഇതോടെ കോടതിയും രോഷത്തിലായി. ഇത് എന്താ കൊലക്കേസ് പ്രതിയെയാണോ ഇവിടെ ഹാജരാക്കിയിരിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രതിയെ കാണാൻ എന്തിനാണ് ഇത്ര തിരക്കെന്നും ഒരുഘട്ടത്തിൽ കോടതി ചോദിച്ചു.