തിരുവനന്തപുരം : സംസ്ഥാനത്ത് മരുന്നുക്ഷാമമെന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണെന്ന് മന്ത്രി വീണ ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം 627 കോടിയുടെ മരുന്നുകൾ ഇതുവരെ വാങ്ങി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മരുന്നുസ്റ്റോക്കുകൾ സംബന്ധിച്ച് കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ട്.കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേര് മാത്രമേ എഴുതാവൂ എന്ന് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.