rahul

തിരുവനന്തപുരം: പൊലീസ് രാവിലെ മുതൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. താൻ കൊലക്കേസ് പ്രതിയല്ല. ഏരിയ സെക്രട്ടറിയെ പോലെയാണ് സി.ഐ പെരുമാറിയത്. വണ്ടിപ്പെരിയാർ കേസിലെ പ്രതികളോട് ഇങ്ങനെയാണോ പൊലീസ് പൊരുമാറിയത്. തനിക്കെതിരെയുള്ള നടപടി പി.ശശിയുടെ നിർദ്ദേശപ്രകാരമാണോയെന്നും രാഹുൽ ചോദിച്ചു. ഇതുകൊണ്ടൊന്നും അടങ്ങാൻ പോകുന്നില്ല. ഇങ്ങനെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.