വെഞ്ഞാറമൂട് : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് പുല്ലമ്പാറ വില്ലേജ് സിറ്റിംഗ് വെള്ളിയാഴ്ച പുല്ലമ്പാറ പഞ്ചായത്തോഫീസിലും വാമനപുരം, നെല്ലനാട് വില്ലേജുകളിലെ സിറ്റിംഗ് 17ന് വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും. 18 മുതൽ 55 വയസ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, നിലവിലെ അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം സിറ്റിംഗിൽ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിംഗ് ആരംഭിക്കുക. പുതുതായി അംഗത്വം എടുക്കുവാൻ വേണ്ടി ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രേഖകളിൽ മേൽവിലാസം വ്യത്യാസം ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് എത്തിച്ചേരേണ്ടത്.ഫോൺ. 04712729175, 8075649049.