കടയ്ക്കാവൂർ: ഈഴവസമുദായത്തിൽ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള പെൺകുട്ടികളെ കണ്ടെത്തി അവരുടെ കുടുംബങ്ങൾക്ക് ബി.പി.എൽ കാർഡ് നൽകണമെന്നും പെൺകുട്ടികൾക്ക് വിവാഹ ധനസഹായ നിധി ഏർപ്പെടുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ വക്കം മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദീപ തട്ടാമല,കൊച്ചുപാലം സന്തോഷ്‌,പരവൂർ സുരേഷ്,ദുർഗാദാസ്, പാരിപ്പള്ളി ഡേറ്റാബിജു,പാരിപ്പള്ളി റോയ്,സുകൃതിക്കുട്ടൻ,മീനമ്പലം സുധീർ,അഞ്ചാലുംമൂട് സുധി,പോളയത്തോട് ബിജു,കടവൂർ ബിനുകുമാർ,ഷാജി തേവള്ളി,കൊട്ടാരക്കര ഉഷ,ബൈജു പുത്തൂർ,കാട്ടാക്കട സുധാകരൻ,നെയ്യാറ്റിൻകര രാജൻ,ഓയൂർ ശ്രീകുമാർ,ഷിബു ബാലരാമപുരം,കഴക്കൂട്ടം ഷിബു,ശ്രീകാര്യം ശ്രീജിത്ത്‌,മുരുക്കുപുഴ രാജു,ചിറ്റുമല ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.