a

കടയ്ക്കാവൂർ: പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു. ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.പ്രകാശ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ യമുന,എം.ഷിജു,ബീന രാജീവ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീകല,രാധിക പ്രദീപ്,അജിത,പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ,പ്ലാൻ കോ-ഓർഡിനേറ്റർ അഫ്സൽ മുഹമ്മദ്, സി.പി.ഐ കടയ്ക്കാവൂർ എൽ.സി സെക്രട്ടറി ഷിബു കടയ്ക്കാവൂർ,ഐ.എൻ.സി മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ,ജനതാദൾ(എസ്)കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ, ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.