
കല്ലമ്പലം:പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിലെ ജ്ഞാനോദയം വനിതാവേദിയുടെ പത്താമത് വാർഷികവും വനിതാവേദി സംഗമവും വിളംബര ഘോഷയാത്രയോടു കൂടി നടന്നു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.വനിതാവേദി പ്രസിഡന്റ് റജൂല വിജയൻ അദ്ധ്യക്ഷയായി. ചടങ്ങിൽ ഡോ. പി.ചന്ദ്രമോഹൻ,ഡോ.എം.ജയരാജു,ജയചന്ദ്രൻ പനയറ, ജെ.എസ്. പ്രവീൺ, എം.ഓമനലത, വി.എൻ. ഇന്ദിരാദേവി എന്നിവരെ പൊന്നാടയണിച്ച് ഉപഹാരം നൽകി ആദരിച്ചു. ഡോ. വി.സിനി, ഡോ. സ്വാതി എ.എ, ഒ.വി. കവിത, ശ്രീലിശ്രീധരൻ,ദീപാ കൃഷ്ണൻ,വി.ശിവപ്രസാദ്, വനിതാവേദി സെക്രട്ടറി ആനിപവിത്രൻ, ഗ്രന്ഥശാലാ പ്രസിഡന്റ് എം.രവീന്ദ്രൻ, ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്, ആർ.രേണുക, കാർത്തിക.എസ്, ഷീന.എസ്, കാവ്യ ഉണ്ണി എന്നിവർ പങ്കെടുത്തു.