
കടയ്ക്കാവൂർ: രണ്ടരവയസുകാരി ചികിത്സാസഹായം തേടുന്നു.ആലംകോട് പാലാംകോണം റാഫി മൻസിലിൽ മുഹമ്മദ് റാഫി - സബാന ദമ്പതികളുടെ രണ്ടര വയസ് പ്രായമുള്ള മൻഹയാണ് ഗുരുതര രോഗങ്ങളാൽ വലയുന്നത്. ഹൃദയസംബന്ധമായ പ്രശ്നം,വൃക്ക തകരാർ,പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ അഭാവം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ മൻഹയെ അലട്ടുന്നുണ്ട്. ഉയർന്ന നിലയിൽ പ്രമേഹവും രക്തസമ്മർദ്ദവുമുണ്ട്.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. പാൻക്രിയാസിനുള്ളിൽ ഷുഗർ ഉല്പാദിപ്പിക്കപ്പെടുന്നുവെന്ന സംശയം ദൂരീകരിക്കാൻ വെല്ലൂർ സി.എം.സിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഈ ടെസ്റ്റിന് ലക്ഷങ്ങൾ ചെലവാകും. ഈ തുക കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ് മാതാപിതാക്കൾ.സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് മൻഹയുടെ മാതാവ് സബാനയുടെ പേരിൽ ഐ.ഡി.ബി.ഐ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.അക്കൗണ്ട് നമ്പർ: 1734102000002790, ഐ.എഫ്.എസ്.സി കോഡ്: ഐ.ബി.കെ.എൽ 0001734, എം.ഐ.സി.ആർ: 691259003, ഗൂഗിൾ പേ: 8075141569.