
തിരുവനന്തപുരം: 39-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേള തിരുവനന്തപുരത്ത് വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകളിൽനിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി സ്കൂളുകളിൽനിന്നുമായി 850ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. കേരള സർവകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. അന്താരാഷ്ട്ര അസോസിയേഷൻ ഒഫ് അത്‌ലറ്റിക് ഫെഡറേഷൻസ് അംഗീകരിച്ച 58 മത്സരയിനങ്ങൾ അരങ്ങേറും.
നാളെ വൈകിട്ട് 3.30ന് മന്ത്രി ആർ. ബിന്ദു കായികമേള ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 3.30ന് നടക്കുന്ന സമാപനം മന്ത്രി അനിൽ ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ പങ്കെടുക്കും.