incpantham

മുടപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മുടപുരം എസ്.എൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ സമാപിച്ചു.
കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, ദളിത് കോൺഗ്രസ് സ്റ്റേറ്റ് ജന: സെക്രട്ടറി കുറക്കട മധു, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ. റഹിം, കോൺഗ്രസ് ബ്ലോക്ക്‌ ജന: സെക്രട്ടറി മൻസി, മണ്ഡലം ഭാരവാഹി എസ്.പി. അശോകൻ, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ താഹ മണലുവിള, ഒ.ഐ.സി.സി നേതാവ് നൗഷാദ്, കോൺഗസ് വാർഡ് പ്രസിഡന്റ് മുരളീധരൻ, ബുത്ത് പ്രസിഡന്റുമാരായ റഹിം, അഷ്റഫ്, വിനുകുമാർ, ഉദയകുമാർ, അൽ അമീൻ, സുരേന്ദ്രൻ, കീവള്ളി അഷറഫ്, ശശിധരൻനായർ, മണികണ്ഠൻ, മനാഫ്, സനൽ, രാജീവ്, സുരേഷ്, സക്കീർ, വേണു കുമാർ, മൻസാർ, സാബു, ശ്രീധരൻ നായർ, സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.