kanikkavanchi

ചിറയിൻകീഴ്: പെരുമാതുറയിലെയും സമീപപ്രദേശങ്ങളിലെയും ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നുള്ള മോഷണം പതിവാകുന്നു. പെരുമാതുറ വലിയപള്ളി ജമാഅത്ത് മഖ്ബറയിലെ കാണിക്കവഞ്ചിയിൽ നിന്ന് പതിനായിരത്തോളം രൂപയാണ് കവർന്നത്.

ഇക്കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പ്രഭാതനമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ നാട്ടുകാരാണ് മഖ്ബറ തുറന്നുകിടക്കുന്നതായി കണ്ടത്. നേർച്ച സാധനങ്ങൾ വില്പന നടത്തുന്ന കൗണ്ടറിലെ മേശയും കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തിടെ പെരുമാതുറ സിറ്റി ജുമാ മസ്ജിദ്, താഴംപള്ളി കുരിശടി, പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു.