
റൊമാന്റിക് ലുക്കിൽ ബോളിവുഡ് താരം സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. ഹിന്ദി സിനിമാ ലോകത്ത് സ്റ്റൈൽ ഐക്കൺ എന്ന് അറിയപ്പെടുന്ന താരമാണ് സോനം കപൂർ. 38-ാം വയസിൽ ഒരു മകന്റെ അമ്മയായതിനുശേഷം താരം നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. ഭർത്താവ് ആനന്ദ് അഹൂജയോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. അതിശയിപ്പിക്കുന്ന ലുക്കിലാണ് ചിത്രങ്ങളിൽ സോനവും ആനന്ദും. സ്റ്റൈലിന്റെ കാര്യത്തിൽ സോനവും ആനന്ദും ഒന്നിനൊന്നു മികച്ചവർ തന്നെ എന്ന് ചിത്രം തെളിയിക്കുന്നു. സ്റ്റൈലിഷ് ലുക്കിൽ സോനത്തെ വെല്ലാൻ ബോളിവുഡിൽ ആരുമില്ലെന്ന് ആരാധകരുടെ കമന്റ്.
എന്നത്തെയും പോലെ ഇത്തവണയും ഡിസൈനർ വസ്ത്രങ്ങളിലാണ് താരം. വേഷവിധാനത്തിനൊപ്പം ധരിച്ചിരിക്കുന്ന ആഭരണങ്ങളും ഏറെ മനോഹരം.