
ഗാന്ധിനഗർ: വീട് കയറി യുവാവിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് നട്ടാശ്ശേരി കരിയമ്പാടം ചേലക്കാട് വീട്ടിൽ ആൽഫ്രഡ് (21), ഇയാളുടെ സഹോദരനായ അഡോൾഫ് (27), പെരുമ്പായിക്കാട് കുമാരനെല്ലൂർ പൊന്നാരത്തിൽ ആൽഫിൻ (അപ്പു,25) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. നട്ടാശ്ശേരി സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പത്തൽ വടി കൊണ്ട് ആക്രമിക്കുകയും, വീട് തല്ലി തകർക്കുകയുമായിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപ് ഇവർ യുവാവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് യുവാവ് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് അക്രമണം. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസെടുത്ത് മൂവരേയും പിടികൂടി. എസ്.എച്ച്.ഒ കെ.ഷിജി, എസ്.ഐമാരായ അനുരാജ്, മനോജ്, സിബിമോൻ, സി.പി.ഒ സിബിച്ചൻ തുടങ്ങിയവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.