തിരുവനന്തപുരം: തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ. ജോസഫിന്റെ കൈവെട്ട് കേസിലെ ഒന്നാം പ്രതി കണ്ണൂരിലെ മട്ടന്നൂരിൽ വർഷങ്ങളോളം സുഖമായി താമസിച്ചത് കേരളം ഭീകരവാദികൾക്ക് സുരക്ഷിതമായ സ്ഥലമാണെന്നതിന്റെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് മട്ടന്നൂർ. പാർട്ടി ഗ്രാമങ്ങളിൽ മതഭീകരർ തഴച്ചു വളരുകയാണ്. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്. കണ്ണൂരിൽ ഭീകരവാദികൾക്ക് എല്ലാ സൗകര്യങ്ങളും എന്തുകൊണ്ട് ലഭിക്കുന്നുവെന്നത് അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
 പ്രധാനമന്ത്രി 16ന് കേരളത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി 16,17 തീയതികളിൽ കേരളത്തിലെത്തും. 16ന് വൈകിട്ട് 6 മണിക്ക് കൊച്ചിയിലെത്തുന്ന അദ്ദേഹത്തിന് ബി.ജെ.പി പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് റോഡ്‌ഷോയുണ്ടാകും.17ന് രാവിലെ ഗുരുവായൂരിലെത്തുന്ന മോദി, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും സമൂഹവിവാഹത്തിലും പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ പാർട്ടിയുടെ ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ മീറ്റിംഗിലും പങ്കെടുക്കും.