കല്ലമ്പലം: അറബിക് ഭാഷാ ദിനാഘോഷം കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂൾ കൺവീനർ യു.അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രസംഗം, അറബി ഗാനം, അറബിക് മാഗസിന്റെ പ്രസിദ്ധീകരണം, പ്ലക്കാർഡ് പ്രദർശനം എന്നിവ നടന്നു. എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ.മീര,അറബിക് അദ്ധ്യാപകരായ ഷജിലുദ്ദീൻ.എ.,സീന.ടി എന്നിവർ പങ്കെടുത്തു.