
ഉദിയൻകുളങ്ങര: കേരള സർക്കാരിന്റെ വിമുക്തി ലഹരി വർജന മിഷന്റെയും ഗാലറി ഓഫ് നേച്വർ യൂട്യൂബ് ചാനലിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അഗസ്ത്യവനത്തിലെ ആദിവാസി ഊരുകളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി. സുഭാഷ് ഉദ്ഘാടനം ചെയ്തു."മിഷൻ എഗൈൻസ്റ്റ് ഡ്രഗ്സ് "കൂട്ടായ്മയുടെ രണ്ടാമത്തെ പരിപാടിയാണ് കോട്ടൂരിൽ നടന്നത്. യൂട്യൂബ് ചാനൽ കൂട്ടായ്മയുടെ ജോയിൻ കൺവീനർ കോട്ടൂർ ജയചന്ദ്രൻ, ചാനൽ ചെയർമാൻ സുമേഷ് കോട്ടൂർ, ഷിബു ബി.എൽ. (എക്സൈസ് സി.ഐ) ആർ. പി. മിഥിൻലാൽ (എക്സൈസ് സി.ഐ, നെടുമങ്ങാട്), ഷിജു.എസ്. വി. നായർ(ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, കാപ്പുകാട്), രാജീ ഷ്. ആർ.എസ്.( എക്സൈസ് സി.ഐ, ആര്യനാട് ) ജെ.രജി( സെക്ഷൻ ഫോറസ്റ്റ് ഓഫീസർ), ആർ. രാജേഷ് കുമാർ, സന്തോഷ് കുമാർ, ബി.എസ്. ആതിര, പ്രിയ ശ്യം, നബീസത് ബീവി, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.