hi

കിളിമാനൂർ: പുളിമാത്ത് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഏഴ് ലക്ഷം രൂപയുൾപ്പെടുത്തി വൃദ്ധജനങ്ങൾക്കായി നടപ്പാക്കിയ കട്ടിൽ വിതരണപദ്ധതി അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പുളിമാത്ത് ഗവ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുസ്മിത,വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം അദ്ധ്യക്ഷരായ സി.രുഗ്മിണിയമ്മ,ഡി.രഞ്ജിതം,പഞ്ചായത്ത് സെക്രട്ടറി ജി.എൻ.ഹരികുമാർ,പഞ്ചായത്ത് അംഗങ്ങളായ ടി.ആർ.ഷീലകുമാരി,ബി.അനിൽകുമാർ,ബി.ജയചന്ദ്രൻ,വിപിൻ വി.എസ്,നയനകുമാരി പി.എസ്,ആശ എ.എസ്,അജയഘോഷ് ആർ.എസ്,ലിസി.ആർ,സുജി പ്രസാദ്,ബീന ടി.വി,ഐ.സി.ഡി.എസ് സൂപ്പർവൈസർ ബാസിമാ ബീഗം എസ് എന്നിവർ പങ്കെടുത്തു.