
വെഞ്ഞാറമൂട്:തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ പാലംകോണം വാർഡിൽ ഭവാനിയാണ്(60)മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30യോടെയായിരുന്നു സംഭവം. പാലംകോണത്ത് ജോലിക്കിടെ കുഴഞ്ഞു വീണ ഭവാനിയെ ഒപ്പമുണ്ടായിരുന്നവർ കന്യാകുളങ്ങര സാമൂഹികആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ. ഷാജി, പരേതനായ അനി. മരുമക്കൾ: പ്രീത, മഞ്ജു.