medical

തിരുവനന്തപുരം : 2023- 24 വർഷത്തെ പി.ജി മെഡിക്കൽ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസ് അടച്ചിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്കുള്ള തുക ബാങ്ക് അക്കൗണ്ട് വഴി നൽകാൻ നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 15ന് വൈകിട്ട് 5 വരെ സമർപ്പിക്കാം. അക്കൗണ്ട് വിവരങ്ങൾ കൃത്യമായി നൽകാത്തവരുടെ തുക ഇനിയൊരു അറിയിപ്പില്ലാതെ തന്നെ സർക്കാരിലേക്ക് മുതൽക്കൂട്ടും. വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ.