വർക്കല : സിവിൽ സ്റ്റേഷനിൽ രണ്ടാംഘട്ടമായി നിർമ്മാണം പൂർത്തിയായ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മന്ത്രി കെ.രാജൻ നിർവഹിക്കും.അഡ്വ. വി.ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഒ.എസ്.അംബിക എം.എൽ.എ,അടൂർ പ്രകാശ് എം.പി, വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.സ്മിതസുന്ദരേശൻ, ബി.പി മുരളി, ത്രിതല പഞ്ചായത്തംഗങ്ങൾ,കളക്ടർ ജെറോമിക് ജോർജ് എന്നിവർ പങ്കെടുക്കും.