photo

പാലോട്: ഞാറനീലിയിൽ നിന്നു തെന്നൂരിലേക്ക് പോകുന്ന റോഡിൽ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത് ദുസഹമായ ദുർഗന്ധമുണ്ടാക്കുന്നതിനെത്തുടർന്ന് റോഡ് അടച്ച് നാട്ടുകാർ. കക്കൂസ് മാലിന്യം,ഇറച്ചിവേസ്റ്റ്,സാനിറ്ററി പാഡുകൾ എന്നിവയുടെ വലിച്ചെറിയൽ പരിസരവാസികൾക്ക് ശ്വാസകോശ,ത്വക്ക് രോഗങ്ങളുണ്ടാവുന്നതിന് കാരണമാവുന്നു.റോഡിന്റെ ഇരുവശവും ഫോറസ്റ്റ് ഏരിയയാണ്.വൈദ്യുതി വെളിച്ചമില്ലാത്തതും രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് സൗകര്യവുമാണ്.സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും പോകുന്ന റോഡിൽ ക്യാമറ സ്ഥാപിച്ചും പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തിയും ഉടൻതന്നെ റോഡ് തുറന്ന് കൊടുക്കണമെന്ന് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദ്ദീനും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അനസ് മുതിയാൻ കുഴിയും ആവശ്യപ്പെട്ടു.