
തിരുവനന്തപുരം: ഭോപ്പാലിലെ മലയാളി വൈദികൻ അനിൽ മാത്യുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മിഷൻ മദ്ധ്യപ്രദേശ് ചീഫ് സെക്രട്ടറിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. വിഷയത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും കമ്മിഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനെ അറിയിച്ചു. ലൈസൻസില്ലാതെ സ്ഥാപനം നടത്തിയെന്ന കുറ്റമാരോപിച്ചാണ് വൈദികനെ അറസ്റ്റ് ചെയ്തത്.