
പരീക്ഷാഫലം
2023 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
2023 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്‌സ്
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
 പ്രാക്ടിക്കൽ/ വൈവ വോസി
2023 ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ്
വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്‌സ്, എം.എസ്‌സി ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ് (ന്യൂ ജനറേഷൻ കോഴ്സുകൾ) പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ 12 മുതൽ. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
 തീയതി നീട്ടി
രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.എ/ ബി.കോം/ ബി.ബി.എ എൽ.എൽ.ബി, രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) പരീക്ഷാ രജിസ്‌ട്രേഷനുകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 5 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.