
കല്ലറ: ബൈക്കിന് മുന്നിൽ പന്നി കുറുകെ ചാടിയതിനെ തുടർന്ന് റോഡിലേയ്‌ക്ക് തെറിച്ചുവീണ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഭരതന്നൂർ അംബേദ്കർ കോളനിയിൽ മേഘ ഭവനിൽ ഷൈജുവിനാണ് (48) അപകടമുണ്ടായത്.
ഇന്നലെ വെളുപ്പിന് അഞ്ചോടെ ടാപ്പിംഗിനായി ബൈക്കിൽ പോകുമ്പോൾ കൊച്ചാലുംമൂട് ജംഗ്ഷനിൽ വച്ച് പന്നി കുറുകെ ചാടുകയായിരുന്നു.
15 മിനിറ്റോളം റോഡിൽ പരിക്കുമായി കിടന്ന ഷൈജുവിനെ ഇതുവഴി വന്നവർ ഗോകുലം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. മൂക്കിന്റെയും കൈയിലെയും അസ്ഥികൾ പൊട്ടിയ ഷൈജുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.