ss

മകൾ അനന്ത നാരായണിയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയുമായി നടി ശോഭന. ശോഭനയെപോലെ ഗംഭീരമായാണ് അനന്ത നാരായണി ചുവടുവയ്ക്കുന്നത്. ശോഭനയുടെ ഫാൻ പേജിലാണ് വീഡിയോ എത്തിയിരിക്കുന്നത്. ശോഭനയെയും അനന്ത നാരായണിയെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദമാണ് ആരാധകർക്ക്. ശോഭനയുടെ ദത്തുപുത്രിയാണ് അനന്ത നാരായണി. മാധ്യമങ്ങൾക്കു മുൻപിൽ മകളെ ശോഭന ഇതുവരെ പരിചയപ്പെടുത്തിയിട്ടില്ല. അനന്തനാരായണിയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടില്ല. അമ്മയെപോലെതന്നെ മകൾ എന്നാണ് ആരാധകരുടെ കമന്റ്. അതേസമയം സിനിമയിൽനിന്ന് മാറിനിൽക്കുന്ന ശോഭന ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണ്.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനം അഭിനയിച്ചത്.