
തിരുവനന്തപുരം: കേരളസർവകലാശാല കൊമേഴ്‌സ് വിഭാഗത്തിൽ ഐ.സി.എസ്.എസ്.ആർ ഫണ്ടിംഗ് പ്രോജക്ടിലേക്ക് മൂന്ന് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരുടെ ഒഴിവുണ്ട്. ആറുമാസമാണ് കാലാവധി. പ്രായപരിധി: 35 വയസ്. പ്രതിമാസ വേതനം: 15,000 രൂപ. എം.കോം/ എം.ബി.എ അല്ലെങ്കിൽ എം.എ ഇക്കണോമിക്സിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കാണ് യോഗ്യത. എം.എസ് ഓഫീസ് അറിഞ്ഞിരിക്കണം. ബയോഡാറ്റയും രേഖകളും 19ന് മുൻപ് esgresearch.project@gmail.com എന്ന മെയിലേക്ക് അയയ്ക്കണം. വിവരങ്ങൾക്ക് www.keralauniversity.ac.in/jobs