
ആര്യനാട്:ആര്യനാട് ഗ്രാമപഞ്ചായത്ത് മീനാങ്കൽ വാർഡിൽ ആരംഭിക്കുന്ന ഗ്രാമ ഭവന്റെയും പാറമുക്ക് അങ്കണവാടിയുടെയും ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വികസന ചെയർമാനുമായ എം.എൽ.കിഷോർ ,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.മോളി,ഐത്തി അശോകൻ,സംസ്ഥാന നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡംഗം മണ്ണാറം രാമചന്ദ്രൻ,പുറത്തിപ്പാറ സജീവ്, മീനാങ്കൽ രവികുമാർ,മണ്ണാറം പ്രദീപ്,നിഷാ സുധീഷ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ,സന്ധ്യ.ടി.സി,എ.ഡി.എസ് പ്രസിഡന്റ് വിജയകുമാരി,കെ.എസ്.സുനിൽ കുമാർ,വിജേഷ്.വി.എസ്,ശ്രീദേവി,അങ്കണവാടി വർക്കർ സിന്ധു.സി തുടങ്ങിയവർ സംസാരിച്ചു.