arif

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങളുടെ പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവർണറോടൊപ്പം മന്ത്രി വി .ശിവൻകുട്ടിയും പങ്കെടുക്കും. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.

ജില്ലാ ആസ്ഥാനങ്ങളിൽ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ. കൊല്ലം- കെ.ബി. ഗണേഷ് കുമാർ, പത്തനംതിട്ട- വീണാ ജോർജ്, ആലപ്പുഴ- പി. പ്രസാദ്, കോട്ടയം- വി.എൻ. വാസവൻ, ഇടുക്കി- റോഷി അഗസ്റ്റിൻ, എറണാകുളം- കെ. രാജൻ, തൃശൂർ- കെ. രാധാകൃഷ്ണൻ, പാലക്കാട്- കെ. കൃഷ്ണൻകുട്ടി, മലപ്പുറം- ജി.ആർ. അനിൽ, കോഴിക്കോട്- പി.എ. മുഹമ്മദ് റിയാസ്, വയനാട്- എ.കെ. ശശീന്ദ്രൻ, കണ്ണൂർ- രാമചന്ദ്രൻ കടന്നപ്പള്ളി, കാസർകോട്- വി. അബ്ദുറഹ്മാൻ.