
തിരുവനന്തപുരം: ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 28 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബയോളജി 12, ഡോക്കുമെൻസ് 10, കെസ്മിട്രി 6 എന്നിങ്ങനെയാണ് തസ്തികകൾ. ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സുഗമമായ പ്രവർത്തനത്തിനും സമയബന്ധിതമായി ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കുന്നതിനുമാണ് പുതിയ തസ്തികകൾ .