തിരുവനന്തപുരം : യു.ഡി.എഫിന്റെ യുവജന സംഘടനാക്കൂട്ടായ്മയായ യു.ഡി.വൈ.എഫ് ഫെബ്രുവരി 13ന് ഗ്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെയാണ് മാർച്ച് .
മാർച്ചിന് മുന്നോടിയായി ഫെബ്രുവരി 2,3,4 തിയതികളിൽ എല്ലാ ജില്ലകളിലും പ്രചാരണ പരിപാടികൾ നടത്തും. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ജോലി കിട്ടാത്തവർ, യുവസംരഭകർ, വിദേശങ്ങളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കൾ തുടങ്ങി യുവജനങ്ങളുടെ പ്രശ്നങ്ങൾ കൂടി ഉൾപ്പെടുത്തിയാവും പ്രചാരണം .
യു.ഡി.വൈ.എഫ് ജില്ലാ സമിതികളുടെ രൂപീകരണം ഇന്ന് പൂർത്തിയാക്കി അവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക. കന്റോൺമെന്റ് ഹൗസിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.വൈ.എഫ് സംസ്ഥാന കൺവീനർ പി.കെ ഫിറോസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, എം.എം ഹസൻ, എം.പി സാജു, ഷിബു ബേബി ജോൺ, രാജൻ ബാബു, എംഎൽ.എ മാരായ പി.സി വിഷ്ണുനാഥ് , ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.