തിരുവനന്തപുരം: തളരുന്ന തൊഴിലാളി, തകരുന്ന കേരളം എന്ന മുദ്രാവാക്യം ഉയർത്തി എസ്.ടി.യു സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ത്രിദിന സമരസംഗമത്തിന് തുടക്കമായി.മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം.റഹ്‌മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.പി. മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്,എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, പി.ഉബൈദുള്ള, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ്,കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം,ജി.മാഹിൻ അബൂബക്കർ എന്നിവർ സംസാരിച്ചു.
മൂന്ന് ദിവസങ്ങളിൽ ഏഴ് സെഷനുകളായാണ് സമരസംഗമം നടക്കുന്നത്.ഇന്നലെ ഒന്നാം സെഷൻ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം.റഹ്മത്തുള്ളയും രണ്ടാം സെഷൻ എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹ്‌മദ് കുട്ടി ഉണ്ണിക്കുളവും മൂന്നാം സെഷൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു.