
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളുടെ കൂട്ടായ്മയെ ചുമതലപ്പെടുത്തി ധാരണാപത്രം ഒപ്പിട്ടു. കെ.എസ്.ആർ.ടി.സി, ധന വകുപ്പ്, സഹകരണഹവകുപ്പ് എന്നിവയാണ് ധാരണാപത്രത്തിൽ പങ്കാളികളാകുന്നത്. കേരള ബാങ്കിനാണ് കൺസോർഷ്യം രൂപീകരണ ചുമതല. ഇത് സംബന്ധിച്ച് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.
സഹകരണ ബാങ്കുകളുടെ കൂട്ടായ്മ പെൻഷൻ വിതരണം ചെയ്യുകയും ആ തുക പിന്നീട് സർക്കാർ 8.8 ശതമാനം പലിശ സഹിതം തിരിച്ച് നൽകുകയുമാണ് ചെയ്യുന്നത്. കെ.എസ്.ആർ.ടി.സിക്കുള്ള വാർഷിക വിഹിതത്തിൽ നിന്നാണ് തുക അനുവദിക്കുന്നത്. ഡിസംബർ മുതലുള്ള പെൻഷനാണ് കുടിശ്ശികയുള്ളത്. സഹകരണ ധനവകുപ്പുകൾ തമ്മിൽ പലിശയിലുള്ള തർക്കം കാരണം പെൻഷൻ വിതരണം മുടങ്ങിയിരുന്നു. സർക്കാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.