തിരുവനന്തപുരം: മലങ്കര ഒാർത്തഡോക്സ് സഭയുടെ പുതുവത്സര സംഗമത്തിൽ മത-രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. മതസൗഹാർദത്തിന്റെയും രാഷ്ട്രീയ സൗഹാർദത്തിന്റെയും വേദിയാണ് പുതുവത്സര സംഗമമെന്ന് ചടങ്ങിൽ സംസാരിച്ച ശശി തരൂർ എം.പി പറഞ്ഞു.ഇന്നത്തെക്കാലത്ത് എല്ലാവരും ഒരുമിച്ചായിരിക്കണമെന്നും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ പുതുവത്സരാശംസ നേർന്നു. മന്ത്രിമാരായ വി.എൻ. വാസവൻ, വീണ ജോർജ്, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. രാധാകൃഷ്ണൻ,പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.പിമാരായ ജോൺ ബ്രിട്ടാസ്, ആന്റോ ആന്റണി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, മാതൃു ടി. തോമസ്, ചീഫ് വിപ്പ് എൻ. ജയരാജ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി ദിവ്യ എസ്. അയ്യർ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, തിരുവനന്തപുരം ഭദ്രാസനാധിപൻ മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, അതിരൂപതാ സഹായ മെത്രാൻ പോളികാർപ്പസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വി. ശശി, മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ, കോൺഗ്രസ് നേതാവ് കെ.എസ്, ശബരീനാഥൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, മുൻ സ്പീക്കർ എം. വിജയകുമാർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, വള്ളക്കടവ് ചീഫ് ഇമാം അബ്ദുൾ ഗഫാർ മൗലവി, ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി അശ്വതി തിരുനാൾ തുടങ്ങിയവർ പങ്കെടുത്തു.