കോവളം:ജില്ലാ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി,ജനമൈത്രി പൊലീസ് കോവളം,വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ അദാനി ഫൗണ്ടേഷൻ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കോവളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ബിജോയ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. അദാനി ഫൗണ്ടേഷൻ സതേൺ സി. എസ്. ആർ മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. റീജിയണൽ കാൻസർ സെന്റർ, കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം അസോസിയേറ്റീവ് പ്രൊഫസർ ഡോ.കലാവതി രോഗ നിർണയ ക്യാമ്പിൽ നടത്തുന്ന ടെസ്റ്റുകളെ കുറിച്ച് വിശദീകരിച്ചു.അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ, പഞ്ചായത്ത് അംഗങ്ങളായ അഷ്ടപാലൻ, ബൈജു , ഡിസ്ട്രിക്ട് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സുകേശൻ , ജോർജജ് സെൻ, രാകേഷ് , വിനോദ് തുടങ്ങിയവർ പങ്കെടുത്തു.