vishnu

നേമം: അടിപിടിക്കേസിൽ യുവാവ് അറസ്റ്റിൽ.കല്ലിയൂർ വള്ളംകോട് സ്വദേശി വിഷ്ണുവാണ് (29) അറസ്റ്റിലായത്.കല്ലിയൂർ സ്വദേശിയും വിഷ്ണുവിന്റെ വീടിന് സമീപത്ത് താമസിക്കുന്ന കിഷോറിനെയാണ് ആക്രമിച്ചത്. തന്റെ വീടിന് സമീപത്തിരുന്ന് മദ്യപിച്ച് ബഹളംവച്ച വിഷ്ണു കിഷോറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇയാളെ മർദ്ദിക്കുകയുമായിരുന്നു. നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐ മധുമോഹൻ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.