
മലയിൻകീഴ്: ഭാര്യാപിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഭഗവതിപുരം ഗാന്ധിജി നഗർ പ്രദീപ് വിലാസത്തിൽ എം.പ്രകാശിനെയാണ് (31) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രകാശിന്റെ ഭാര്യ നീന ഡേവിഡ് ഇയാളുടെ കൂടെ വാടക വീട്ടിലേക്ക് താമസം മാറാത്തതിനെ തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രകാശ് നീനയെ മർദ്ദിച്ചു. ഇത് ചോദ്യം ചെയ്ത നീനയുടെ പിതാവ് ഡേവിഡിനെ (65) ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും, ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇയാളുടെ തലയോട്ടിയും വാരിയെല്ലും പൊട്ടിയതായി വിളപ്പിൽശാല പൊലീസ് പറഞ്ഞു. കാട്ടാക്കട ഡി.വൈ.എസ്.പി ഷിബു,വിളപ്പിൽശാല സി.ഐ എൻ.സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.