കോവളം : ആഴാകുളം ആവാടുതുറ തേരുവിള ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും.രാവിലെ 5.30ന് ഗണപതി ഹോമം, 8ന് നാരായണീയ പരായണം, 9 ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 6 45 ഫ്ലൂട്ട് സോളോ ഫ്യൂഷൻ സംഗീതം, 7.15 നും 7.30 നും മദ്ധ്യേ കോവളം ആർ ജയൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ തൃകൊടിയേറ്റ് , രാത്രി 7. 45 ഉദയ സമുദ്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ രാജശേഖരൻ നായർ ,ജ്ഞാനപീഠ പുരസ്കാരം ജേതാവ് പ്രൊഫ. ഒ.എൻ.വി കുറുപ്പിന്റെ ചെറുമകളും ചലച്ചിത്ര പിന്നണി ഗായികയുമായ അപർണ രാജീവും ചേർന്ന് ഭദ്രദീപം തെളിച്ചു മകര ഭരണി മഹോത്സവം ഉദ്ഘാടനം ചെയ്യും. 8ന് കളംകാവൽ , തുടർന്ന് പുഷ്പാഭിഷേകം.തിങ്കൾ,ചൊവ്വ,ബുധൻ,വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ 8.30 ന് ദിക്കുബലിക്ക് പുറപ്പെടും.വെള്ളിയാഴ്ച വൈകിട്ട് 6.30 ന് താലപ്പൊലി, കുത്തിയോട്ടം, ലോഷയാത്ര എന്നിവ നടക്കും. 8.30ന് തേരു വിളയാട്ടം തുടർന്ന് കളങ്കാവൽ . ശനിയാഴ്ച 10.45 ന് സമൂഹ പൊങ്കാല, വൈകിട്ട് 7 ന് ആറാട്ട് ,പുലർച്ചെ ഒന്നിന് മംഗള ഗുരുസി. ഉത്സവ ദിവസങ്ങളിൽ പതിവ് പൂജകൾ,വിശേഷാൽ പൂജകൾ, അന്നദാനം എന്നിവ ഉണ്ടാകും.