
കിളിമാനൂർ:വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നഗരൂർ വിശ്വ ബ്രഹ്മശാഖയുടെ ഉദ്ഘാടനം വി.എസ്.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.സന്തോഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ദർശനാവട്ടം ഗുരദേവ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.നഗരൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് അബിശ്രീരാജ്,വിശ്വകർമ്മ സർവീസ് സൊസൈറ്റി താലൂക്ക് സെക്രട്ടറി വി. അനിൽകുമാർ,ട്രഷറർ സതീഷ്‌കൃഷ്ണൻ, ബോർഡ് മെമ്പർ കെ.പി.അനിൽകുമാർ,കൺവീനർ എം.ജി.കൃഷ്ണൻ,വർക്കിംഗ് പ്രസിഡന്റ് എസ്.ബാലകൃഷ്ണൻ ആചാരി എന്നിവർ സംസാരിച്ചു ശാഖ സെക്രട്ടറി ആർ. അനൂപ് സ്വാഗതവും ശാഖ ട്രഷറർ പ്രമോദ് എം നന്ദിയും പറഞ്ഞു.