തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 16,​17 തീയതികളിൽ പെരുങ്കടവിള പാലിയോട് എസ്.എസ് ഓഡിറ്റോറിയത്തിൽ ജില്ലാക്ഷീര സംഗമം നടക്കും.16ന് രാവിലെ 9.45ന് ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾ,​ജീവനക്കാർ എന്നിവർക്കായുള്ള ശില്പശാല സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആർ.റാംഗോപാൽ ആമുഖപ്രഭാഷണം നടത്തും. 17ന് രാവിലെ 8ന് കന്നുകാലി പ്രദർശനം,​ 12ന് ക്ഷീര കർഷക സംഗമവും പൊതുസമ്മേളനവും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഡോ.ശശി തരൂർ എം.പി മുഖ്യാതിഥിയാവും. എം.എൽ.എമാരായ കെ.ആൻസലൻ,​ഐ.ബി.സതീഷ്,​എം.വിൻസന്റ്,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.,​സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് നിഷ എ.സലിം,​ഗുണനിയന്ത്രണ ഓഫീസർ എസ്.രാജി രാജൻ,​പെരുങ്കടവിള ബ്ലോക്ക് പഞ്ചായ​ത്ത് പ്രസി‌ഡന്റ് വി.താണുപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.