മുടപുരം: ചെമ്പകമംഗലം എ.ടി കോവൂർ ഗ്രന്ഥശാല, കുറക്കട ടാഗോർ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'നിലാവ് ' പുസ്തക ചർച്ച 14ന് കുറക്കട സാംസ്‌കാരിക ലൈബ്രറിയിൽ നടക്കും. വൈകിട്ട് 4ന് 'നാട്ടരങ്ങ് ' പ്രാദേശിക എഴുത്തുകാരുടെ സൃഷ്ടികളുടെ അവതരണം, 4 30ന് ജി.ആർ ഇന്ദുഗോപന്റെ 'നാല് ചെറുപ്പക്കാർ' എന്ന നോവലിനെ കുറിച്ചുളള ചർച്ച ,എൻ.എസ് അജയകുമാർ അദ്ധ്യക്ഷത വഹിക്കും.സുകു.എസ് സ്വാഗതം പറയും.